തലക്കൽ ചന്തുവിൻ്റെ ചരമദിനമാണിന്ന്.

തലക്കൽ ചന്തുവിൻ്റെ ചരമദിനമാണിന്ന്.
Nov 15, 2024 12:08 PM | By PointViews Editr

ഓർമ്മയുണ്ടോ തലക്കൽ ചന്തുവിനെ?

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ വയനാട്ടിൽ ഗോത്ര ജനതയെ സംഘടിപ്പിച്ചു കൊണ്ട് പോരാട്ടം നടത്തിയ കുറിച്ച്യപ്പടയുടെ അമരക്കാരനാണ് തലക്കൽ ചന്തു. ചന്തുവിന്റെ 219 - ആം വീരമൃത്യു ദിനമാണ് നവംബർ 15. അന്യായത്തിനും അനീതിക്കുമെതിരെ കേര വർമ്മ പഴശ്ശി രാജാവിനൊപ്പം വയനാടൻ വനാന്തരങ്ങളിൽ സന്ധിയില്ലാ സമരം ചെയ്തു വീര മൃത്യു വരിച്ച, പടനായകൻ തലക്കൽ ചന്തുവിന്റെ ജനനം ഇന്നത്തെ തൊണ്ടർ നാടു പഞ്ചായത്തിലെ കോറോം - കാർക്കോട്ടിൽ തറവാട്ടിൽ ആയിരുന്നു.

1802 ഒക്ടോബർ 11 ന് ഗോത്ര കുടുംബങ്ങൾ കൈവശം വെച്ച് സൂക്ഷിച്ചിരുന്ന നെല്ലറകളിൽ നിന്ന് നെല്ല് പിടിച്ചെടുക്കാൻ വന്ന വെള്ളക്കാരെ പനമരത്തു വെച്ച് 150 ഓളം വരുന്ന കുറിച്ച്യ പടയാളികൾ തലക്കൽ ചന്തുവിന്റെ നേത്യത്വത്തിൽ ആക്രമിക്കുകയും ബ്രിട്ടീഷ് സൈനിക ക്യാമ്പ് തിയ്യിട്ടു നശിപ്പിക്കുകയും ചെയ്തു. അമ്പും വില്ലുമെടുത്തു നടത്തിയ പോരാട്ടത്തിൽ ക്യാപ്റ്റൻ ഡിക്കൽസും ലെഫ്റ്റനന്റ് മാക്സ് വെല്ലും ഉൾപ്പെടെ 70 ഓളം വരുന്ന ബ്രിട്ടീഷ് സൈനികർ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിരവധി ഏറ്റുമുട്ടലുകൾക്കു ശേഷം,1805 നവംബർ 14 ന് നടന്ന ഘോരയുദ്ധത്തിനൊടുവിൽ കുറിച്ച്യ തലവനായ തലക്കൽ ചന്തുവിനെ ബ്രിട്ടീഷ് സൈന്യം ചതിയിലൂടെ പിടികൂടുകയും ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം 1805 നവംബർ 15 ന് പനമരം കോട്ടയിൽ വെച്ച് കഴുത്തറുത്തു കൊല്ലുകയും ചെയ്തു. സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിൽ ഇന്നും പരിഗണിക്കപ്പെടാത്ത അദ്ദേഹത്തിന്റെ 219 - ആം വീര മൃത്യു ദിനമായ നവംബർ 15 നാട് മലയാളിക്ക് സ്മര വേണം

It is Thalakkal Chandu's death anniversary.

Related Stories
ബിർസ മുണ്ടയുടെ ജന്മദിനം.

Nov 15, 2024 09:30 AM

ബിർസ മുണ്ടയുടെ ജന്മദിനം.

ബിർസ മുണ്ടയുടെ...

Read More >>
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
Top Stories